ബ്യൂണസ് അയേഴ്സ്: ഡീഗോ മറഡോണയുടെ ശവപ്പെട്ടി തുറന്ന് തമ്പ് കാണിച്ച് അഭിവാദ്യം ചെയ്യുന്ന സെമിത്തേരി തൊഴിലാളികളുടെ ചിത്രം അർജൻന്റിനിയൻ മാധ്യമങ്ങൾ പുറത്തു വിട്ടു. സെമിത്തേരിയിലെ മൂന്ന് തൊഴിലാളികളാണ് ഫോട്ടോകളിൽ ഉള്ളത്. ഒരു ചിത്രത്തിൽ മൃതദേഹത്തിന്റെ തല ഒരാൾ കൈ കൊണ്ട് താങ്ങി നിർത്തിയാണ് സെൽഫി പകർത്തിയിട്ടുള്ളത്. അർജൻന്റി നയിലെ സോഷ്യൽ മീഡിയയിൽ തരംഗമായ ഫോട്ടോകളിലെ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ സ്ഥിരം തൊഴിലാളികളല്ലെന്നും സഹായത്തിനായി എത്തിയവരാണെന്നുമാണ് അധികൃതരുടെ വിശദീകരണം.