കേരളത്തിലെ കോവിഡ് 19 വ്യാപനത്തെയും ഫലപ്രദമായ നിയന്ത്രണ മാർഗത്തേയും പറ്റിയുള്ള പഠന റിപ്പോർട്ട് പ്രകാശനം

കൊച്ചി : കേരളത്തിലെ കോവിഡ് 19 വ്യാപനത്തെയും ഫലപ്രദമായ നിയന്ത്രണ മാർഗത്തേയും പറ്റിയുള്ള പഠന റിപ്പോർട്ട് കേരള നിഴൽ മന്ത്രിസഭ പ്രകാശനം ചെയ്യും. 25- 11- 2020, ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിക്ക് ഐ എം എ യുടെ മുൻ പ്രസിഡൻറും സുധീന്ദ്ര ഹോസ്പിറ്റലിന്റെ മെഡിക്കൽ ഡയറക്ടറുമായ ഡോക്ടർ എം ഐ ജുനൈദ് റഹ്മാൻ, കേരള ആൻറി കറപ്ഷൻ മൂവ്മെൻറ് പ്രസിഡൻറും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ എം ആർ രാജേന്ദ്രൻ നായർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്യും. അഡ്വക്കേറ്റ് ഷൈജൻ ജോസഫ് (നിഴൽ മന്ത്രി തദ്ദേശസ്വയംഭരണം) സ്വാഗതം പറഞ്ഞു കൊണ്ട് ആരംഭിക്കുന്ന പരിപാടിയിൽ കേരള നേൽ മന്ത്രിസഭയുടെ നേരിൽ മുഖ്യമന്ത്രി സുഭദ്രാ വാര്യർ അധ്യക്ഷ പദവി അലങ്കരിക്കും. കേരള നിയമ മന്ത്രി സഭയുടെ കോർ കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് ജോൺ ജോസഫ് , വി ബി രാജൻ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ പരിപാടിയിൽ അനിൽ ജോസ് (നിഴൽ മന്ത്രി, പോർട്ട് ) നന്ദി പറയും.

2020 ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കോവിഡ് സ്ഥിതി വിവരത്തെ അടിസ്ഥാനമാക്കി നടത്തിയിട്ടുള്ള പഠന റിപ്പോര്‍ട്ടാണ് കേരള നിഴല്‍ മന്ത്രിസഭ പ്രകാശനം ചെയ്യുന്നത്. സര്‍ക്കാരിന്റെയും ജനങ്ങളുടെയും അറിവിനും പരിഗണനയ്ക്കുമാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.

കേരളത്തിലെ കോവിഡ് വ്യാപനം ഏതു വിധത്തിലാണ് സംഭവിച്ചത്, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് പരിശോധിക്കുകയാണ് പഠനറിപ്പോര്‍ട്ട് ഒരു ലക്ഷ്യം. നിലവിലുള്ള യഥാര്‍ത്ഥ സ്ഥിതി വെച്ച് കോവിഡിനെ ഫലപ്രദമായി നിയന്ത്രിക്കാന്‍ എന്ത് ചെയ്യണം എന്ന് കണ്ടെത്തുകയാണ് രണ്ടാമത്തെ ലക്ഷ്യം. പഠന റിപ്പോര്‍ട്ട് ഒന്നും രണ്ടും ഭാഗങ്ങളിലായി ഈ കാര്യങ്ങള്‍ സംക്ഷിപ്തമായി പറയുന്നുണ്ട്.

കേരളത്തിന് ഫലപ്രദമായി കോവിഡിനെ നിയന്ത്രിക്കാനാകുമെന്ന് കണ്ടെത്തുന്ന റിപ്പോര്‍ട്ട് അതിന്റെ പ്രവര്‍ത്തന മാതൃകയുടെ രൂപരേഖയും നല്‍കുന്നുണ്ട്. പ്രധാനമന്ത്രി, കേന്ദ്ര/കേരള ആരോഗ്യ വകുപ്പ് മന്ത്രിമാര്‍, മുഖ്യമന്ത്രി, ഗവര്‍ണര്‍, മാധ്യമങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →