തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്‌ 75,013 സ്ഥാനാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പോരാട്ട ചിത്രം ഏതാണ്ട്‌ പൂര്‍ണ്ണമായി. 75,013 സ്ഥാനാര്‍ത്ഥികള്‍ ആകെ മത്സര രംഗത്തുണ്ട്‌. നാമ നര്‍ദ്ദേശ പത്രികള്‍ പിന്‍ വലിക്കാനുളള സമയം തിങ്കളാഴ്‌ച വൈകിട്ട്‌ മുന്നിന്‌ അവസാനിച്ചപ്പോള്‍ 14 ജില്ലാ പഞ്ചായത്തുകളിലേക്ക്‌ 1317, ബ്ലോക്ക്‌ പഞ്ചായത്തുകളിലേക്ക് 6,877, ഗ്രാമ പഞ്ചായത്തുകളിലേക്ക് 54,494 എന്നിങ്ങനെയാണ്‌ സ്ഥാനാര്‍ത്ഥികളുടെ എണ്ണം.

മുനിസിപ്പാലിറ്റികളില്‍ 10,339-ഉം കോര്‍പ്പറേഷനുകളില്‍ 1986 ഉം സ്ഥാനാര്‍ത്ഥികളാണുളളത്‌. സംസ്ഥാന തെരഞ്ഞെടെുപ്പുകമ്മീഷന്‍ വെബ്‌സൈറ്റില്‍ രാത്രി 9 വരെ ലഭ്യമായ കണക്കുകാളാണിത്.‌ കണക്കില്‍ മാറ്റം വരുമെന്ന്‌ കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം