കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു

വിതുര: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. വിതുര ശാസ്താംകാവ് മീനാഭവനില്‍ എസ് സജികുമാറിനാണ് പരിക്കേറ്റത്. ഇയാളെ വിതുര സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച (21/11/2020) വൈകിട്ട് വിതുരയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാട്ടുപന്നി ഇടിച്ചിടുകയായിരുന്നു. ശാസ്താംകാവ് മേഖലയില്‍ മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. . കാട്ടുപന്നി ശല്ല്യം തടയാന്‍ വനംവകുപ്പ് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം