നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സ്ത്രീ അറസ്റ്റില്‍

ബംഗളൂരു: നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി നഗരത്തിലെ മറ്റൊരു ദമ്പതികള്‍ക്ക് വിറ്റതിന് 65 കാരിയായ ആയിഷയെന്ന സ്ത്രീയെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മുത്തശ്ശിയാണെന്ന് അവകാശപ്പെട്ട സ്ത്രീ ഐസിയുവില്‍ നിന്ന് കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. വാണി വിലാസ് ആശുപത്രിയിലാണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുഞ്ഞിനെ പോലീസ് രക്ഷപ്പെടുത്തിയത്.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ വെളുത്ത ചുരിദാറിലും കുര്‍ത്തയിലും ധരിച്ച ആയിഷ കുഞ്ഞിനെ കൊണ്ടുപോവുന്നത് വ്യക്തമാവുകയായിരുന്നു. കുഞ്ഞിന്റെ മാതാവ് തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) നിരീക്ഷണത്തിലായിരുന്ന സമയത്താണ് സംഭവം.

Share
അഭിപ്രായം എഴുതാം