എല്‍ടിടിഇ അനുസ്മരണ പരിപാടികള്‍ക്ക് ശ്രീലങ്കയില്‍ വിലക്ക്

കൊളംബോ: ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈലത്തിന്റെ (എല്‍ടിടിഇ) മരണപ്പെട്ട കേഡര്‍മാരെ അനുസ്മരിക്കുന്ന പരിപാടികള്‍ ശ്രീലങ്കന്‍ കോടതികള്‍ നിരോധിച്ചു. തീവ്രവാദ ഗ്രൂപ്പിനെ അനുസ്മരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കേസെടുക്കുമെന്നും പരിപാടികള്‍ക്കെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച രണ്ട് കോടതികളും വ്യക്തമാക്കി. കൊല്ലപ്പെട്ട പുലികളുടെ നേതാവ് പ്രഭാകരന്റെ ജന്മവാര്‍ഷികമായ നവംബര്‍ 26 ന് നടത്തുന്ന പരിപാടികള്‍ക്കാണ് വിലക്ക്. സംഭവത്തില്‍ 13 പേര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് പോലിസും അറിയിച്ചു

Share
അഭിപ്രായം എഴുതാം