ശുചിത്വമുള്ള ടോയ്ലറ്റുകൾ ആത്മാഭിമാനത്തോടൊപ്പം ആരോഗ്യവും, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഉറപ്പാക്കി – പ്രധാനമന്ത്രി
ന്യൂ ഡൽഹി: ലോക ടോയ്ലറ്റ് ദിനമായ ഇന്ന് എല്ലാവർക്കും ടോയ്‌ലറ്റ് എന്ന ദൃഢനിശ്ചയം ഇന്ത്യ ശക്തിപ്പെടുത്തുന്നതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
“ലോക ടോയ്ലറ്റ് ദിനത്തിൽ എല്ലാവർക്കും ടോയ്‌ലറ്റ് എന്ന ദൃഢനിശ്ചയം ഇന്ത്യ ശക്തിപ്പെടുത്തുന്നു. കോടിക്കണക്കിന് ഇന്ത്യക്കാർക്ക് വൃത്തിയുള്ള ടോയ്ലറ്റുകൾ ലഭ്യമാക്കുന്നതിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി കൈവരിച്ച നേട്ടങ്ങൾ തുല്യതയില്ലാത്തതാണ് . ആത്മാഭിമാനത്തോടൊപ്പം
പ്രത്യേകിച്ച് നാരീ ശക്തിയുടെ ആരോഗ്യത്തിനും അത് പ്രയോജനം ചെയ്തു” – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.