ഷഹിനയുടെ ആത്മഹത്യ കാമുകന്‍ ചതിച്ചതിനെ തുടര്‍ന്നെന്ന് പരാതി

കൊല്ലം: കൊല്ലം കുമ്മിളില്‍ ഷഹിനയെന്ന 21 കാരിയുടെ ആത്മഹത്യക്കുകാരണം കാമുകന്റെ ചതിയാണെന്ന പരാതിയുമായി ഷഹിനയുടെ കുടുംബം. എലിവിഷം കഴിച്ചതിനുശേഷം മണ്ണെണ്ണ കുടിച്ചായിരുന്നു ആത്മഹത്യ. കാമുകന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് ഷഹിന ആത്മഹത്യ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.

ഇക്കഴിഞ്ഞ 15.11.2020 ഞായറാഴ്ചയാണ് പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ വച്ച് ഷഹിന മരിച്ചത്. നവംബര്‍ നാലാം തീയതിയായിരുന്നു എലിവിഷം കഴിച്ചശേഷം മണ്ണെണ്ണ കുടിച്ച് ഷഹിന ആത്മഹത്യക്ക് ശ്രമിച്ചത്. അവശ നിലയില്‍ കണ്ടെത്തിയ യുവതിയെ കടക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷം കഴിച്ച വിവരം പറഞ്ഞിരുന്നില്ല. അസ്വസ്ഥതകള്‍ മൂര്‍ച്ചിച്ചപ്പോള്‍ പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ചിരുന്നു. തുടര്‍ന്നായിരുന്നു മരണം.

അഞ്ചല്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു ചെറുപ്പക്കാരനുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതാണ് ആത്മഹത്യക്ക് പ്രേരണയായതെന്നും കുടുംബം പറയുന്നു. ഈ ചെറുപ്പക്കാരന്റേതെന്ന് സംശയിക്കുന്ന ചിത്രങ്ങളും പോലീസിന് കൈമാറി. ഷഹിന പീഡിപ്പിക്കപ്പെട്ടിരുന്നോയെന്നതടക്കം ബന്ധുക്കളുന്നയിക്കുന്ന സംശയങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →