ചെന്നൈ: അഴിമതി ആരോപണത്തെ തുടര്‍ന്ന് അണ്ണാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.കെ. സൂരപ്പയ്‌ക്കെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട്. ഹൈക്കോടതി ജഡ്ജി പി. കലൈയരശെന്റെ നേതൃത്വത്തിലുള്ള സമിതിയ്ക്കാണ് അന്വേഷണ ചുമതല.
മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അക്കാദമിക-ഭരണനിര്‍വഹണ മേഖലകളിലെ നിയമനങ്ങള്‍, ഫീസ്, ഗ്രാന്‍ഡ്, സഹായധനം, സംഭാവന എന്നിങ്ങനെ സര്‍വകലശാലയ്ക്ക് ലഭിച്ച പണത്തിന്റെ കണക്ക് തുടങ്ങിയവയും അന്വേഷണ പരിധിയിലുണ്ട്.
പ്രഥമദൃഷ്ട്യാ ഗുരുതരമായ ആരോപണങ്ങളാണെന്നതിനാലാണ് അന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സര്‍വകലാശാലയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനവും അതു സര്‍വകലാശാലാ നിയമങ്ങളോട് യോജിച്ചുപോകുന്നുണ്ടോയെന്നും അന്വേഷിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.എന്തെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഭാവിയില്‍ അത്തരം സംഭവങ്ങളൊഴിവാക്കാന്‍ വേണ്ട വഴികള്‍ നിര്‍ദേശിക്കണമെന്നും സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഈയടുത്ത കാലത്ത് സൂരപ്പയും സര്‍ക്കാരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.