ഇമ മാഗസിന്റെ ലോക മലയാള ചെറുകഥാ മത്സരം. സമ്മാന വിതരണം 22.11.2020-ന്

എറണാകുളം: ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ സഹകരണത്തോടെ പ്രസ്തുത ഗ്രന്ഥശാലയുടെ തന്നെ ഓഡിറ്റോറിയത്തിൽ വെച്ച് ഇമ നടത്തിയ ലോക മലയാള ചെറുകഥാ മത്സര വിജയികൾക്കുള്ള സമ്മാനവിതരണ യോഗം 22/11/2020 ഞായറാഴ്ച രാവിലെ 10 മണിക്ക് കോവിസ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് സംഘടിപ്പിക്കുന്നു. ഒന്നാം സ്ഥാനം ജിഷ കെ റാമിന്റെ ‘അനാഥദൈവങ്ങൾ’ എന്ന ചെറുകഥയ്ക്കും രണ്ടാം സ്ഥാനം അനിലയുടെ ‘പേർഷ്യൻ ബ്ലൂ’ എന്ന ചെറുകഥയ്ക്കും മൂന്നാം സ്ഥാനം മധു തൃപ്പെരുതറയുടെ ‘ചാവുകടൽ’ എന്ന ചെറുകഥയ്ക്കുമാണ് ലഭിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനം 10001 രൂപയും ഫലകവും രണ്ടാം സ്ഥാനം 5001 രൂപയും ഫലകവും മൂന്നാം സ്ഥാനം 3001 രൂപയും ഫലകവുമാണ് സമ്മാനം.

ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രാർത്ഥനയോടെ തുടങ്ങുന്ന പരിപാടിയിൽ ഇമയുടെ സബ് എഡിറ്റർ ശ്രീ മനോജ് കാക്കളം സ്വാഗത പ്രസംഗവും, മാനേജിംഗ് എഡിറ്റർ ശ്രീനാരായണൻ മടങ്ങർളി അധ്യക്ഷ പ്രസംഗവും, എൻ്റെ വീട് അഡ്മിനും കഥാ മത്സര കമ്മറ്റിയുടെ കൺവീനറുമായ ശ്രീമതി സീമ പരമേശ്വരൻ ആമുഖപ്രസംഗവും, ഇമ ചീഫ് എഡിറ്റർ ശ്രീ രേഖ വെള്ളത്തൂവൽ സമ്മാനദാനവും , ക്യാഷ് സമർപ്പണം ശ്രീ എം സോമു (എഡിറ്റർ ഇൻ ചാർജ് ഇമ) നിർവ്വഹിക്കുന്നു .

പ്രഫ: ടി എം ശങ്കരൻ (ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല പ്രസിഡൻറ്), ഡോ. മനോജ് കുമാർ ബി, ശ്രീമതി സീമ ജയരാജ് എന്നിവർ ആശംസകളും നേരുന്നു, ശേഷം വിജയികളുടെ മറുപടി പ്രസംഗങ്ങളും ഉണ്ടായിരിക്കും ,

Share
അഭിപ്രായം എഴുതാം