നാദാപുരം ഈയ്യങ്കോട് നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

നാദാപുരം: നാദാപുരം ഈയ്യങ്കോടുനിന്ന് നാല് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ഈയ്യങ്കോട് സ്വകാര്യ സ്‌കൂളില്‍ ശൗചാലയം നിര്‍മ്മിക്കുന്നതിനായി പഴയ ശൗചാലയം പൊഴിച്ചുനീക്കുന്നതിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. പഴക്കമുള്ളതാണ് ബോംബുകളെന്ന് പോലീസ് പറഞ്ഞു.

പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. ചേലക്കാട് ക്വാറിയില്‍ വെച്ച് ബോംബുകള്‍ നിര്‍വീര്യമാക്കി. ഉഗ്രസ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചതായി ബോംബ് സ്‌ക്വാഡ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം