കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ഇതുവരേയായി 29 പത്രികകള്‍ ലഭിച്ചു. വടകര മുനിസിപ്പാലിറ്റിയില്‍ 2 പത്രികകളും വിവിധ ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ 27 പത്രികകളുമാണ് ലഭിച്ചത്.
ഇതില്‍ ഓരോന്ന് വീതം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നു. ബ്ലോക്ക് പഞ്ചായത്തുകളിലും കോഴിക്കോട് കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും പത്രികകള്‍ ലഭിച്ചിട്ടില്ല. കൂടുതല്‍ പത്രിക ലഭിച്ചിട്ടുള്ളത് നന്മണ്ട പഞ്ചായത്തിലാണ്. 17 പത്രികകള്‍. ഈ മാസം 19 വരെയാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുക. 20 ന് സൂക്ഷ്മ പരിശോധന നടക്കും.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9105/Kerala-Local-Body-Election.html