മാര്‍ത്തോമ സഭയുടെ പരമാദ്ധ്യക്ഷനായി ഡോ. ഗീവര്‍ഗീസ്മാര്‍ തിയഡോഷ്യസ് മെത്രാപോലീത്ത സ്ഥാനമേറ്റു

തിരുവല്ല: മാര്‍ത്തോമ സഭക്ക് പുതിയ അദ്ധ്യക്ഷന്‍ . സഭയുടെ പരമാദ്ധ്യക്ഷനായി ഡോ. ഗീവര്‍ഗീസ്മാര്‍ തിയഡോഷ്യസ് മെത്രാപോലീത്ത സ്ഥാനമേറ്റു. സഭാ ആസ്ഥാനത്തെ മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മദ്ബഹയിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. ഡോ. യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌ക്കോപ്പ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. രാവിലെ 7.45 ന് ചടങ്ങുകള്‍ ആരംഭിച്ചു. പുലാത്തീനില്‍ നിന്നാണ് നിയുക്ത മെത്രാപോലിത്തയെ വേദിയിലേക്ക് നയിച്ചത്. എട്ടുമണിക്ക് വി. കുര്‍ബ്ബാന തുടങ്ങി. 10 മണിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി.

ഡോക്ടര്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, മലബാര്‍ സ്വതന്ത്ര സുറിയാനി സഭതലവന്‍ സിറില്‍ മാര്‍ ബസേലിയോസ്, മാര്‍ത്തോമ സഭയിലെ മറ്റ് എപ്പിസ്‌ക്കോപ്പമാര്‍ എന്നിവര്‍പങ്കെടുത്തു. 11 മണി്ക്ക് നടന്ന അനുമോദന സമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം യെ്തു. പ്രത്യേക മദ്ബഹ വെളളിയാഴ്ച വൈകിട്ട് കൂദാശ ചെയ്തു.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് വാഴിക്കല്‍ ചടങ്ങുകള്‍ നടത്തിയത്. വൈദികരും സഭയുടെ വിവിധ മേഖലകളില്‍ നിന്നുലള പ്രതിനിധികളുമടക്കം 150 നടുത്ത ആളുകള്‍ മാത്രമാണ് പങ്കെടുത്തത്.

Share
അഭിപ്രായം എഴുതാം