ക്യൂര്‍വാക് കൊവിഡ് വാക്‌സിന്റെ കാലാവധി മൂന്ന് മാസമെന്ന് കമ്പനി

ബെര്‍ലിന്‍: അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും നിലനില്‍ക്കുന്ന കൊവിഡ് വാക്‌സിനാണ് തങ്ങള്‍ നിര്‍മ്മിക്കുന്ന ജര്‍മ്മന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ക്യൂര്‍വാക്. മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലില്‍ വാക്‌സിന്‍ വിജയകരമായി പ്രവര്‍ത്തിച്ചുവെന്നതിന്റെ വിശദാംശങ്ങളും തിങ്കളാഴ്ച കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. ബയോടെകിന്റെ മോഡേണ്‍ പോലെ തന്നെ വാക്സിനായി മെസഞ്ചര്‍ ആര്‍എന്‍എ (എംആര്‍എന്‍എ) സമീപനമാണ് ക്യൂര്‍വാക് ഉപയോഗിക്കുന്നത്. ബേയ്ഡന്‍ വുര്‍ട്ടംബെര്‍ഗ് കേന്ദ്രമായി 2000-ല്‍ തുടങ്ങിയ കമ്പനിയാണ് ക്യൂര്‍വാക്. ഫ്രാങ്ക്ഫര്‍ട്ട്, ബോസ്റ്റണ്‍ എന്നിവിടങ്ങളിലും ശാഖകളുണ്ട്.

നേരത്തെ, യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൂര്‍ണാവകാശം സ്വന്തമാക്കാന്‍ ശ്രമിച്ച വാക്‌സിനാണിത്. വാക്‌സിന്‍ കണ്ടെത്താന്‍ ഗവേഷണം നടത്തുന്ന ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ക്യൂര്‍വാക്കിന് നൂറുകോടി ഡോളര്‍ ട്രംപ് വാഗ്ദാനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ട്രംപിന്റെ നീക്കത്തിനെതിരേ ജര്‍മന്‍ രംഗത്തെത്തിയിരുന്നു. വാക്‌സിന്റെ അവകാശം സ്വന്തമാക്കാന്‍ യു.എസിനെ അനുവദിക്കില്ലെന്നും മരുന്നുകണ്ടെത്താനായാല്‍ അത് ലോകത്തിനുവേണ്ടി ഉപയോഗിക്കുമെന്നും അവര്‍ വ്യക്തമാക്കി. ‘ജര്‍മനി വില്‍പ്പനയ്ക്കുള്ളതല്ല’ എന്നായിരുന്നു സാമ്പത്തികകാര്യ മന്ത്രി പീറ്റര്‍ അല്‍തമെയിറിന്റെ പ്രതികരണം.

Share
അഭിപ്രായം എഴുതാം