വ്യാജ വനിതാ ഡോക്ടര്‍ പിടിയില്‍

ആലുവ: ആലുവ കോമ്പാറയില്‍ ചികിത്സ നടത്തിവന്ന വ്യാജ വനിതാ ഡോക്ടര്‍ പോലീസ് പിടിയിലായി. പത്തനംതിട്ട റാന്നി വടാശ്ശേരി ചെറുപുളഞ്ഞി ശ്രീഭവനില്‍ സംഗീത ബാലകൃഷ്ണന്‍ (45) ആണ് പിടിയിലായത്.

ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തികേയന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍ കുടുങ്ങിയത്. പോലീസ് പരിശോധനക്കെത്തുമ്പോള്‍ ഡോക്ടര്‍ രോഗികളെ പിരശോദിക്കുകയായിരുന്നു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വ്യജമാണെന്നും ഫാര്‍മസി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഉളളതെന്നും ഇവര്‍ പോലീസിനോട് സമ്മതിച്ചു.

എടത്തല പോലീസ് ഇന്‍സ്‌പെക്ടര്‍ പിജെ നോബിളിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കോവിഡ് പരിശോധനക്കുശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് എസ് പി അറിയിച്ചു.

Share
അഭിപ്രായം എഴുതാം