കൊവിഷീല്‍ഡിന്റെ പരീക്ഷണം പൂര്‍ത്തിയാക്കാനൊരുങ്ങി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: കൊവിഷീല്‍ഡിന്റെ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കാനൊരുങ്ങി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (എസ്.ഐ.ഐ) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍). യു.എസിലെ നോവാവാക്സ് വികസിപ്പിച്ചെടുത്ത വാക്സിന്റെ പരീക്ഷണത്തില്‍ ഐ.സി.എം.ആറും എസ്.ഐ.ഐ.യും സംയുക്തമായി പങ്കുചേരുകയായിരുന്നു.

പകര്‍ച്ചാവ്യാധിയുടെ ഭവിഷ്യത്തുകള്‍ ലഘൂകരിക്കാന്‍ സ്വകാര്യ-പൊതു സ്ഥാപനങ്ങള്‍ സഹകരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് പങ്കാളിത്തമെന്ന് ഐ.സി.എം.ആര്‍ പ്രസ്താവനയില്‍ പറയുന്നു. ക്ലിനിക്കല്‍ ട്രയല്‍ സൈറ്റ് ഫീസുകള്‍ക്ക് ഐ.സി.എം.ആറും കൊവിഷീല്‍ഡിനായി എസ്.ഐ.ഐയും ധനസഹായം നല്‍കുകയായിരുന്നു. ഇതുവരെയുള്ള പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വൈറസ് വ്യാപനം തടയാനാകുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഐ.സി.എം.ആറിന്റെ സഹായത്തോടെ എസ്.ഐ.ഐ ഇതിനകം 80 ദശലക്ഷം ഡോസ് വാക്സിന്‍ നിര്‍മ്മിച്ചിട്ടുണ്ട്.

കൊവിഷീല്‍ഡ് എസ്.ഐ.ഐ പൂനെ ലബോറട്ടറിയിലാണ് വികസിപ്പിച്ചത്.യു.കെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിര്‍മ്മിച്ച അസ്ട്രസെനെക്ക മാസ്റ്റര്‍ സീഡ് വാക്സിന്‍ പരീക്ഷണം ഫലപ്രാപ്തിയിലേക്ക് അടുക്കുന്നു. യു.കെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, യു.എസ് എന്നിവിടങ്ങളിലാണ് പരീക്ഷണം നടത്തിയത്. ദക്ഷിണാഫ്രിക്കയിലും യു.കെയിലും നൊവവാക്സ് പരീക്ഷണം അവസാനഘട്ടത്തിലേക്കും അടുക്കുന്നുവെന്നും ഐ.സി.എം.ആര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →