ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി പരാഗ്വേ

സാവോ പോളോ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി പരാഗ്വേ. മത്സരത്തില്‍ 1-1നാണ് അര്‍ജന്റീനയെ പരാഗ്വേ തളച്ചത്.

അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് കളിയുടെ തുടക്കത്തിൽ തന്നെ ആദ്യ ഗോൾ പരാഗ്വേ നേടി. പരാഗ്വേ താരം അല്‍മിറോണിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കികൊണ്ട് ഏഞ്ചല്‍ റോമെറോ ആണ് പരാഗ്വേയെ മുന്‍പിലെത്തിച്ചത്. എന്നാല്‍ ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് നിക്കൊളാസ് ഗോണ്‍സാലസിലൂടെ അര്‍ജന്റീന സമനില പിടിച്ചു.

തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച അര്‍ജന്റീന നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പരാഗ്വേയുടെ പ്രതിരോധത്തെ മറികടക്കാനായില്ല.

ലയണല്‍ മെസ്സിയുടെ ഗോള്‍ വാര്‍ നിഷേധിച്ചതും മെസ്സിയുടെ തന്നെ മറ്റൊരു ശ്രമം ബാറില്‍ തട്ടി പുറത്തുപോയതും അര്‍ജന്റീനക്ക് തിരിച്ചടിയായി. അടുത്ത ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീന പെറുവിനെയും പരാഗ്വേ ബൊളീവിയയെയും നേരിടും.

Share
അഭിപ്രായം എഴുതാം