കേരള രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി നടന്‍ ദേവന്‍

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി നടന്‍ ദേവന്‍. നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന രഷ്ട്രീയ ജീര്‍ണ്ണതയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിലേക്ക് തന്നെ നയിച്ചതെന്ന് ദേവന്‍ പറഞ്ഞു. പാര്‍ട്ടി നയങ്ങള്‍ വിശദീകരിക്കുവാനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇടത് സര്‍ക്കാരിനെ അതിരൂക്ഷമായി അദ്ദഹം വിമര്‍ശിച്ചു. ബിജെപി നേതൃത്വം താനുമായി ചര്‍ച്ചനടത്തിയതായും അദ്ദേഹം തുറന്നുസമ്മതിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വര്‍ണ്ണക്കടത്ത് അടക്കമുളള വിഷയങ്ങളിലെ നിലപാട് മലയാളികളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചുവെന്ന് ദേവന്‍ അഭിപ്രായപ്പെട്ടു. അധികാരമേറ്റപ്പോള്‍ ഇടത് സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ആദ്യ രണ്ട് വര്‍ഷത്തിനുളളില്‍ തന്നെ ആ വിശ്വാസം തകര്‍ന്നു. ശബരിമല വിഷയത്തോടെയാണ് ജനങ്ങള്‍ക്കത് മനസിലായത്. പിണറായി കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Share
അഭിപ്രായം എഴുതാം