മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷം മറഡോണ ആശുപത്രി വിട്ടു

ബ്യൂണസ് അയേഴ്സ്: മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കപ്പെട്ട ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രി വിട്ടു. എട്ട് ദിവസത്തിനു ശേഷം (11/11/20) ബുധനാഴ്ചയാണ് ബ്യൂണസ് അയേഴ്സ് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ പുറത്തു വിട്ടത്.

ശസ്ത്രക്രിയ നടത്തിയ ഒലിവോസ് ക്ലിനിക്കിൽ നിന്ന് ആംബുലൻസിൽ അദ്ദേഹത്തെ പുറത്തു കൊണ്ടുവരുന്ന ദൃശ്യം പ്രാദേശിക ടിവി ചാനലുകൾ സംപ്രേഷണം ചെയ്തു.

60 കാരനായ മറഡോണയുടെ മദ്യാസക്തി കുറയ്ക്കാനുള്ള ചികിത്സ തുടർന്നും നടത്തുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മാറ്റിയാസ് മോർല പറഞ്ഞു.

Share
അഭിപ്രായം എഴുതാം