റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാധ്യമ പ്രവര്‍ത്തകൻ കാറിടിച്ച്‌ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം

November 12, 2020 - 3:43 pm

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച്‌ മരിച്ച കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം കോടതിയില്‍. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ നേരത്തെ കോടതിയില്‍ നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും രേഖകളും നല്‍കണമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ടിരുന്നു. ആ രേഖകള്‍ ശ്രീറാമിന് കൈമാറാനായി ഹാജരാക്കാന്‍ കോടതി നേരത്തെ പ്രോസിക്യൂഷന് നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.

രേഖയായി സമര്‍പ്പിക്കേണ്ട ഡിവിആര്‍ കോടതിയില്‍ നല്‍കിയത് തൊണ്ടിമുതലായാണ്. ഇതോടെ ഡിവിആറിലെ ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് ലഭിക്കാന്‍ കാലതാമസമെടുക്കും. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച്‌ അമിത വേഗത്തില്‍ വാഹനമോടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *