റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

November 12, 2020 - 12:32 pm

കോതമംഗലം: കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. മാമലകണ്ടത്ത് വനത്തില്‍ മേയാന്‍ വിട്ട പശുവിനെ തേടിപ്പോയ വീട്ടമ്മക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം സംഭവിച്ചത്. വാഴയില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ നളിനി(52) ആണ് മരിച്ചത്. 11.11.2020 ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

വീടിനോട് ചേര്‍ന്ന വനാതിര്‍ത്തിയില്‍ മേയാന്‍ വിട്ട പശുവിനെ തേടി പോയതാണ് നളിനി. ഏറെ സമയത്തിന് ശേഷവും നളിനി തിരിച്ചെത്താതിനാല്‍ അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് മൃതദേഹം കണ്ടത്. സമീപത്ത് ആനയുടെ പാദങ്ങള്‍ തെളിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് വനം വകുപ്പിനേയും പോലീസിനേയും വിവരമറിയിച്ചു.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍ ഷിനോ,അഞ്ജു, മരുമക്കള്‍ രമ്യ, പ്രദീപ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *