പരാജയങ്ങളിലൂടെ പുതിയ തീരുമാനം; കീർത്തി സുരേഷ്

കൊച്ചി: കീര്‍ത്തി സുരേഷിന്റെ കരിയര്‍ മഹാനടിക്ക് മുന്‍പും ശേഷവും എന്നിങ്ങനെ രണ്ടായി തിരിക്കാന്‍ കഴിയും. മഹാനടിക്ക് മുന്‍പ് തമിഴ് തെലുങ്ക്, മലയാളം സിനിമകളിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം സിനിമകള്‍ ചെയ്ത് മുന്നേറുകയായിരുന്നു കീര്‍ത്തി. പിടിച്ചു നില്‍ക്കാത്ത യാത്രയായിരുന്നു കീര്‍ത്തിയുടേത്. ആ സമയത്താണ് ‘മഹാനടി’ എന്ന ചിത്രം റിലീസാവുന്നതും നടിക്ക് ദേശീയ ശ്രദ്ധ ലഭിക്കുന്നതും.

സിനിമാ ലോകത്ത് കൃത്യമായ സ്ഥാനം കണ്ടെത്തിയതിന് ശേഷമാണ് നായികമാര്‍ പൂര്‍ണമായും സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കുന്നത്. മഞ്ജു വാര്യര്‍, നയന്‍താര, തൃഷ, അനുഷ്‌ക ഷെട്ടി തുടങ്ങിയവരെ പോലുള്ള നായികമാരെല്ലാം തന്നെ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളും മറ്റും ചെയ്ത് മുന്‍നിരയില്‍ എത്തിയ ശേഷമായിരുന്നു, ഒറ്റയ്ക്ക് നിന്ന് വിജയം നേടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. അത്തരം സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങള്‍ അപ്രതീക്ഷിതമായ വിജയങ്ങള്‍ നേടുകയും ചെയ്തു. എന്നാല്‍ കീര്‍ത്തി സുരേഷിന്റെ ആ തീരുമാനം കുറച്ച് നേരത്തെ ആയി പോയോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം.

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതോടെ കീര്‍ത്തിക്ക് ആത്മവിശ്വാസവും തോന്നി തുടങ്ങി. പിന്നീട് കീര്‍ത്തി കൂടുതലും സ്ത്രീകേന്ദ്രീകൃത ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങി. പക്ഷെ ആ തീരുമാനം ഇപ്പോള്‍ തെറ്റായി പോയോ എന്ന് തോന്നുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കീര്‍ത്തിയുടെ രണ്ട് സ്ത്രീപക്ഷ ചിത്രങ്ങളും പരാജയമായിരുന്നു. വളരെയധികം പ്രതീക്ഷയോടെയാണ് കീര്‍ത്തിയുടെ പെണ്‍ഗ്വിന്‍ എന്ന ചിത്രവും, മിസ്സ് ഇന്ത്യ എന്ന ചിത്രവും ഒടിടി റിലീസ് ചെയ്തത്. എന്നാല്‍ രണ്ടും പരാജയമായിരുന്നു.

ഈ സാഹചര്യത്തില്‍ റിലീസ് ചെയ്യാനിരിക്കു ന്ന കീര്‍ത്തിയുടെ സ്ത്രീ കേന്ദ്രീകൃത ചിത്രമായ ഗുഡ് ലക്ക് സഖി എന്ന ചിത്രത്തിലുള്ള പ്രതീക്ഷ പ്രേക്ഷകര്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ കുറച്ച് കാലത്തേക്ക് സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങള്‍ ചെയ്യുന്നത് നിര്‍ത്തി വയ്ക്കാനാണത്രെ കീര്‍ത്തിയുടെ തീരുമാനം. കൂടുതലും ഹീറോ ഓറിയന്റഡ് സിനിമകള്‍ ചെയ്ത് വിജയിപ്പിച്ച്, താരമൂല്യം കൈവരിച്ച ശേഷം സ്ത്രീ കേന്ദ്രീകൃത സിനിമകളിലേക്ക് ശ്രദ്ധ കൊടുക്കൂ എന്നാണ് ആരാധകർ പറയുന്നത്.

എന്തൊക്കെയായാലും അടുത്തതായി കീര്‍ത്തി അഭിനയിക്കാന്‍ പോകുന്നത് വെങ്കി അതിലുരി സംവിധാനം ചെയ്യുന്ന രങ്ക് ദേ എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തില്‍ നിധിനാണ് നായകന്‍. ഇതിന് പുറമെ തമിഴില്‍ വന്‍ വിജയമായ വേതാളം എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ ചിരഞ്ജീവിയുടെ സഹോദരിയായി കീര്‍ത്തി അഭിനയിക്കുന്നു എന്നൊരു ഗോസിപ്പുണ്ട്. തമിഴില്‍ അജിത്തിന്റെ പെങ്ങളായി അഭിനയിച്ചത് ലക്ഷ്മി മേനോന്‍ ആയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →