ബ്രസീലിയൻ സൂപ്പർ ബൈക്ക് താരം മാത്യൂസ് ബാർബോസ മൽസരത്തിനിടെ അപകടത്തിൽ മരിച്ചു

സാവോ പോളോ: ബ്രസീലിയൻ സൂപ്പർ ബൈക്ക് താരം മാത്യൂസ് ബാർബോസ (23) മൽസരത്തിനിടെ അപകടത്തിൽ മരിച്ചു. സാവോ പോളോയിൽ 08/11/2020 ഞായറാഴ്ച നടന്ന റേസിനിടെ മാത്യൂസിൻ്റെ കവാസാക്കി ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മെറ്റൽ ബാരിയറുകളുമായി കൂട്ടിയിടിക്കുകയായിരുന്നു.

ട്രാക്കിൻ്റെ ഇടത് തിരിവിൽ നിന്ന് പുറത്തുവന്ന ശേഷം ബാർബോസ ബൈക്കിന്റെ നിയന്ത്രണം നിലനിർത്താൻ ശ്രമിച്ചുവെങ്കിലും ബൈക്ക് റേസ്‌ട്രാക്കിന്റെ അരികിലുള്ള തടസ്സങ്ങളിലേക്ക് നീങ്ങുകയും അമിത വേഗതയിൽ മെറ്റൽ ബാരിയറുകളിൽ കൂട്ടിയിടിക്കുകയുമായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കി എങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരിച്ചു. അപകടസമയത്ത് മൽസരത്തിൽ നാലാം സ്ഥാനത്തായിരുന്നു ബാർബോസ.

“ഏറ്റവും അടുത്തുള്ള മെഡിക്കൽ ടീം 60 സെക്കൻഡിനുള്ളിൽ മാത്യൂസിലെത്തി, എന്നാൽ അവരുടെ എല്ലാ ശ്രമങ്ങളും വിഫലമായി അദ്ദേഹത്തിന് ഗുരുതര പരുക്കേറ്റിരുന്നു. അപകടകാരണം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മാത്യൂസിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള ആദരവ് പ്രകടമാക്കി ശേഷിക്കുന്ന ദിവസത്തെ പ്രവർത്തനങ്ങൾ ഉടൻ റദ്ദാക്കി. മാത്യൂസിന്റെ കുടുംബത്തെ പൂർണ്ണമായി പിന്തുണയ്ക്കുക എന്നതാണ് ഈ സമയത്ത് ഓർഗനൈസേഷന്റെ മുൻഗണന ” സൂപ്പർബൈക്ക് ബ്രസീൽ വക്താവ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →