അഭയകേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സി.സെഫിയും സിബിഐ കോടതിയില്‍ കുറ്റം നിഷേധിച്ചു

തിരുവനന്തപുരം: അഭയ കേസിലെ പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിബിഐ കോടതിയിലാണ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റം നിഷേധിച്ചത്. കോടതി പ്രതികളോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. 50ഓളം ചോദ്യങ്ങള്‍ കോടതി ചോദിച്ചു.

പ്രോസിക്യൂഷന്‍ സാക്ഷികളായ 49 പേരെ കോടതി ഇതിനോടകം വിസ്തരിച്ചുകഴിഞ്ഞു. പ്രതിഭാഗം സാക്ഷി വിസ്താരത്തില്‍ തീരുമാനമെടുക്കാനായി കേസ് നവംബർ 12ലേക്ക് മാറ്റി.

1992 മാര്‍ച്ച 27നാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. 16 വര്‍ഷം കഴിഞ്ഞാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. വിചാരണ ആരംഭിക്കാന്‍ വീണ്ടും 11 വര്‍ഷം കഴിയേണ്ടിവന്നു.

Share
അഭിപ്രായം എഴുതാം