ന്യൂ ഡല്‍ഹി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ പൊതുസമൂഹം ഇടപെടണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി രഹസ്യങ്ങള്‍ എല്ലാം അറിയുന്നവരാണ് സിഎം രവീന്ദ്രനും , പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനും.
രവീന്ദ്രനെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്ത് സത്യങ്ങള്‍ പുറത്തുവന്നാല്‍ മുഖ്യമന്ത്രി പരുങ്ങലിലാവും. സിപിഎം എന്തുചെയ്യാനും മടിക്കാത്ത പാര്‍ട്ടിയാണ്. കോവിഡ് ബാധിച്ച രവീന്ദ്രന്റെ ചികിത്സാ വിവരങ്ങള്‍ രഹസ്യമാണ് വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ഇത് ചൈനയൊന്നും അല്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു.
വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറയുന്നത്. കേവലം സംശയങ്ങളല്ലന്നും സുരേന്ദ്രന്‍ പറഞ്ഞു. അദ്ദേഹത്തെ രക്ഷിക്കാന്‍ പൊതുസമൂഹം ഇടപെടണം. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തെ കാണാന്‍ ഡല്‍ഹിയിലെത്തിയതായിരുന്നു സുരേന്ദ്രന്‍.