ഇളം പച്ച നിറത്തിലുള്ള ഗൗണിൽ അതിസുന്ദരിയായ അനശ്വരക്ക് തലയുയർത്തി ചിറകുകൾ വിടർത്തി പറക്കാം

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മനം കവർന്ന നായികയായ അനശ്വര രാജൻ്റ മോഡേണ്‍ ലുക്കിലുള്ള ഫോട്ടോ അടുത്തിടെ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. പിന്നാലെ താരത്തെ പിന്തുണച്ച് കൊണ്ട് അഭിനേതാക്കൾ അടക്കം നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു. തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്

ഇപ്പോഴിതാ ഇളം പച്ച നിറത്തിലുള്ള ഗൗണിൽ അതിസുന്ദരിയായ അനശ്വരയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത് . കണ്ടൽകാടുകളുടെയും കായലുകളുടെയും പശ്ചാത്തലത്തിലുള്ള ഈ ചിത്രങ്ങൾ പയ്യന്നൂരിലെ കാവായി കോക്കനട്ട് ഐലന്റാണ് ഫോട്ടോഷൂട്ട് നടന്നത്. 

കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി അഭിനയിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം