നെയ്യാറ്റിൻകര : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വഴിവക്കിൽ മുറിച്ചു കൊണ്ടിരുന്ന മരംവീണ് നെയ്യാറ്റിൻകര കാരോട് പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർഥി മരിച്ചു. നെയ്യാറ്റിൻകര കാരോട് പഞ്ചായത്തിൽ ഉച്ചക്കടവിൽ കെ ഗിരിജാ കുമാരിയാണ് മരണമടഞ്ഞത്. 11/ 11/ 2020 ബുധനാഴ്ച ഉച്ചയ്ക്ക് ഉച്ചക്കട പുല്ലുവെട്ടി എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടാകുന്നത്. പുല്ലുവെട്ടി എടുത്തുള്ള മത്സ്യ കോളനിയിൽ ഭർത്താവിനോടൊപ്പം വോട്ട് തേടി തിരിച്ച് ബൈക്കിൽ വരികയായിരുന്നു ഗിരിജാ കുമാരി . വഴിയിൽ ഉണ്ടായിരുന്ന ആഞ്ഞിലിമരം കയർ കെട്ടി മുറിച്ചു മാറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട് ദിശതെറ്റി ഇവരുടെ മേൽ പതിക്കുകയായിരുന്നു. ഉടനെ തന്നെ നെയ്യാറ്റിൻകര പാറശാലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗിരിജാകുമാരി കാരോട് പഞ്ചായത്തിലെ ചെയർപേഴ്സനായി പ്രവർത്തിച്ചിട്ടുണ്ട്.
മുറിച്ചു കൊണ്ടിരുന്ന മരം ദേഹത്തുവീണ് കോൺഗ്രസ് സ്ഥാനാർഥി മരിച്ചു
