മൗലാനാ ആസാദിനും ആചാര്യ കൃപലാനിക്കും ജന്മദിനത്തിൽ പ്രധാനമന്ത്രി പ്രണാമമർപ്പിച്ചു

ന്യൂ ഡൽഹി: മൗലാനാ ആസാദിനും ആചാര്യ കൃപലാനിക്കും ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു. “ദേശ പുരോഗതിക്കായി മികച്ച സംഭാവനകൾ നൽകിയ ശ്രേഷ്ഠരായ അതികായരായാണ് മൗലാനാ ആസാദും ആചാര്യ കൃപലാനിയും ഓർമ്മിക്കപ്പെടുന്നത്. പാവപ്പെട്ടവരുടെയും യുവാക്കളുടെയും ജീവിതം ശാക്തീകരിക്കാൻ അവർ സ്വയം സമർപ്പിച്ചു. ജൻമദിനത്തിൽ അവരെ വണങ്ങുന്നു. അവരുടെ ആദർശങ്ങൾ നമ്മെ തുടർന്നും പ്രചോദിപ്പിക്കുന്നു” – പ്രധാനമന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം