ന്യുയോർക്ക്: അമേരിക്കൻ വൈസ് പ്രസിഡന്റായി കമലാ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടത് ലിംഗനീതിയിലെ നാഴികക്കല്ലാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രസ്താവനയിൽ പറഞ്ഞു.
തിങ്കളാഴ്ച (09/11/20) യാണ് ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ചു കൊണ്ട് സെക്രട്ടറി ജനറൽ പ്രസ്താവന ഇറക്കിയത്.
ലോകമെമ്പാടുമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും, “പ്രത്യേകിച്ചും നിറമുള്ള സ്ത്രീകൾക്ക്” വളരെയധികം അഭിമാനം ഉണ്ടാകുന്ന നിമിഷമാണിത്” യുഎൻ വനിതാ മേധാവി ഫംസിൽ മ്ലാംബോ എൻഗുക പറഞ്ഞു.