യു എസ് ഡിഫെന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്പെറെ ട്രംപ് പുറത്താക്കി

വാഷിംഗ്‌ടണ്‍: യു എസ് ഡിഫെന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്പെറെ പ്രസിഡന്റ് ട്രംപ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. 09/11/20 തിങ്കളാഴ്ചയാണ് ട്രംപ് ഡിഫെൻസ് സെക്രട്ടറിയെ പുറത്താക്കിയത്. ട്രംപും മാർക് എസ്പറെയും തമ്മില്‍ അഭിപ്രായ ഭിന്നതയുള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമര്‍ത്തുന്നതിനു സ്വീകരിച്ച നടപടികളെ കുറിച്ചായിരുന്നു ട്രംപും ഡിഫൻസ് സെക്രട്ടറിയും തമ്മിലെ പ്രധാന തര്‍ക്കം. പുറത്താക്കിയ മാര്‍ക്കിന് പകരം നാഷണല്‍ കൗണ്ടര്‍ ടെറ്റിസത്തിന്റെ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മില്ലര്‍ ആക്ടിങ് ഡിഫെന്‍സ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം