കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിലനിര്‍ത്തണമെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ്‌ നിലനിര്‍ത്തണമന്ന് ആവശ്യപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി എംപി പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഈ സൗകര്യം എടുത്തുകളഞ്ഞത് വടക്കന്‍ കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകരെ ദുരിതത്തിലാക്കുമെന്ന അദ്ദേഹം സൂചിപ്പിച്ചു.

കേരളത്തിലെ മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കുമുളള സൗകര്യം കരിപ്പൂരിലെ ഹജ്ജ്ഹൗസിലുണ്ടെന്നും തീരുമാനം പുനപ്പരിശോധിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം