ഹരിയാനയില്‍ നടന്ന അപൂര്‍വ്വമായ മോഷണം , കളളന്മാര്‍ പിടിയിലായില്ല

ജിന്ദ്: ഹരിയാനയിലെ ജിന്ദ് പട്ടണത്തില്‍ പട്ടേല്‍ നഗര്‍ പ്രദേശത്തുളള ഇരുനില കെട്ടിടം അറ്റകുറ്റപ്പണികള്‍ക്കായി ഹൈഡ്രോളിക്ക് ജാക്കുകളില്‍ താങ്ങി നിര്‍ത്തിയിരുന്നു. കെട്ടിടത്തെ താങ്ങി നിര്‍ത്തിയരുന്ന 170 ജാക്കുകളില്‍ 40 എണ്ണമാണ് കളളന്മാര്‍ മോഷ്ടിച്ചത്. എന്നിട്ടും കെട്ടിടം ഒന്നും സംഭവിക്കാതെ അതേപടി ഉയര്‍ന്നുനിന്നുവെന്നതാണ് അതിലെ അത്ഭുതം.

ജുലാനി ഗ്രാമത്തില്‍ നല്‍ബീര്‍ എന്നൊരാളാണ് കെട്ടിടം നിര്‍മ്മിച്ചത്. എന്നാല്‍ ആ ഗലിയില്‍ നിന്ന് അല്പം താഴന്ന നിലയിലായിരുന്നു കെട്ടിടം. അതുകൊണ്ട് കെട്ടിടത്തെ അലപ്പം ഉയര്‍ത്താനുളള ശ്രമത്തിലാണ് ജാക്കുകളില്‍ താങ്ങി നിര്‍ത്തിയിരുന്നത്. അതിനായി 170 ജാക്കുകളാണ് ഉപയോഗിച്ചിരുന്നത്. കെട്ടിടത്തെ രണ്ടര അടിയോളം ഉയര്‍ത്തുകയും ചെയ്തിരുന്നു. അതില്‍ 40 എണ്ണമാണ് രായ്ക്ക്‌രാമാനം കളളന്മാര്‍ അഴിച്ചെടുത്തത്. എന്നിട്ടും കെട്ടിടം വീണില്ലെന്നുളളതാണ് അത്ഭുതം.

അടുത്ത ദിവസം പണിക്കെത്തിയ മേസ്തിരിക്ക് സംശയം തോന്നി ജാക്കുകള്‍ എണ്ണിിനോക്കിയപ്പോഴാണ് മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്. ജാക്കുകളുടെ പ്രവര്‍ത്തനത്തെപ്പറ്റി സാങ്കേതിക പരിജ്ഞാനമുളളവരാണ് മോഷ്ടാക്കളെന്ന ധാരണയില്‍ ആ ദിശയില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ് ഇതുവരെയും കളളന്മാര്‍ പിടിയിലായിട്ടില്ല.

Share
അഭിപ്രായം എഴുതാം