വിറ്റാമിന്‍ ഡി കുറവുള്ളവരില്‍ കൊവിഡ് മരണനിരക്ക് കൂടുതല്‍: രോഗികള്‍ ഗുളിക കഴിക്കണമെന്ന് നിര്‍ദേശവുമായി യുകെ

ന്യൂയോര്‍ക്ക്: വിറ്റാമിന്‍ ഡി കുറവുള്ളരില്‍ കൊവിഡ് മരണനിരക്ക് കൂടുതലെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ആവശ്യത്തിന് സൂര്യപ്രകാശം ഏല്‍ക്കാത്ത രോഗികള്‍ വിറ്റാമിന്‍ ഡി ലഭിക്കാനുള്ള ഗുളികകള്‍ കഴിക്കണമെന്ന് നിര്‍ദേശവുമായി യുകെ. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ കൊവിഡ് മരണങ്ങളും വിറ്റാമിന്‍ ഡിയുടെ അളവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്വീന്‍ എലിസബത്ത് ഹോസ്പിറ്റല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിലെയും ഇംഗ്ലണ്ടിലെ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെയും ഗവേഷകര്‍ 20 യൂറോപ്യന്‍ രാജ്യങ്ങളിലെ ശരാശരി വിറ്റാമിന്‍ ഡി അളവിനെ കൊവിഡ്-19 മരണനിരക്കുമായി താരതമ്യപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇവ തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡബ്ലിനിലെ ട്രിനിറ്റി കോളേജ് നടത്തിയ പഠനത്തില്‍ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിലും അണുബാധയ്‌ക്കെതിരായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും വിറ്റാമിന്‍ ഡി നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൊവിഡ് ബാധിക്കുന്നവരില്‍ കണ്ട് വരുന്ന പ്രധാന ലക്ഷണങ്ങള്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാണ്. എന്നാല്‍ വിറ്റാമിന്‍ ഡി യുള്ളവര്‍ക്ക് കൊറോണ വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കുറവാണെന്നതിന് തെളിവുകളൊന്നുമില്ല. പക്ഷേ വൈറസ് ബാധയേറ്റ് കഴിഞ്ഞാലുള്ള ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ പോലുള്ളവ നിങ്ങളെ അലട്ടില്ലെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →