തിരുവനന്തപുരം: വാഴക്കുല മോഷ്ടാക്കളുടെ ശല്ല്യത്തില്‍ വലഞ്ഞ് തിരുവനന്തപുരം പൂവച്ചല്‍ കാരിയം കോട്ട് മേഖലയിലെ കര്‍ഷകര്‍. മുപ്പതിലധികം ഏത്തവാഴ കുലകളാണ് കഴിഞ്ഞ ദിവസം രാത്രിയില്‍മാത്രം ഇവിടെ നിന്ന് മോഷണം പോയത്. നാലുമാസത്തിനിടെ മൂന്നുതവണ മോഷണം നടന്നിട്ടും നടപടിയൊന്നും ഇല്ലാത്തത് മോഷ്ടാക്കള്‍ക്ക് സഹായമാകുന്നു.
പ്രദേശത്തെ വേണുവെന്ന കര്‍ഷകന്‍ നട്ടുനനച്ച് വളര്‍ത്തിയ വാഴകളില്‍ പകുതിയിലധികവും കഴിഞ്ഞരാത്രിയില്‍ മോഷണം പോയി. ഈ മലയോര പ്രദേശത്തെ കര്‍ഷകരുടെ ആകെയുളള വരുമാനമാണ് ഈ വിധം സാമൂഹ്യവിരുദ്ധര്‍ ഇല്ലാതാക്കുന്നത്. വില്‍പ്പനയ്ക്ക് പാകമായ കുലകള്‍ നോക്കിയാണ് മോഷണം.
കര്‍ഷകന്‍ ഒരു വാഴനട്ടുവളര്‍ത്തിയെടുക്കുമ്പോഴേക്കും കുലയൊന്നിന് 450 രൂപ യെങ്കിലും ചെലവ് വരും. ഇത്തവണയും മോഷണ വിവരം പോലീസില്‍ അറിയിച്ചിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നും ആവശ്യമായ നടപടികളുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.