തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടെ കൃത്യമായ ഇടവേള നല്‍കുവാന്‍ പ്രത്യേക ശ്രദ്ധ നൽകണമെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാര്‍ ആവശ്യപ്പെട്ടു. ഇടവേളകളില്ലാത്ത ക്ലാസുകള്‍ കുട്ടികളേ മാനസിക സംഘര്‍ഷത്തിലേക്കു നയിക്കാം. കോവിഡ് കാലത്തെ മാനസിക സംഘര്‍ഷങ്ങള്‍ കുട്ടികളേയും മുതിര്‍ന്ന പൗരന്‍മാരേയുമാണ് കൂടുതലായി ബാധിക്കുന്നതെന്നും വെബിനാറില്‍ ചൂണ്ടിക്കാട്ടി.
സംയോജിത ശിശു വികസന പദ്ധതി നെമ്മാറ പ്രൊജക്ട്, ജില്ലാ ഹോമിയോ ആശുപത്രി എന്നിവയുമായി സഹകരിച്ചാണ് കോവിഡ് കാലത്തെ മാനസിക വെല്ലുവിളികളെ കുറിച്ചുള്ള വെബിനാര്‍ സംഘടിപ്പിച്ചത്.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഖദീജ ക്ലാസുകള്‍ നയിച്ചു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, ശിശു വികസന പദ്ധതി ഓഫിസര്‍ ജയശ്രീ എന്നിവർ സംസാരിച്ചു.