യാത്രാ ബസ്സുകളിലെ തീപിടുത്തം പ്രതിരോധിക്കുന്നതിനായി ഉള്ള ഫയർ ഡിറ്റക്ഷൻ ആൻഡ് സപ്രഷൻ സിസ്റ്റം ( എഫ് ഡി എസ്എസ് ) പ്രതിരോധ ഗവേഷണ വികസന സംഘടന(DRDO) വിജയകരമായി അവതരിപ്പിച്ചു

 യാത്ര ബസ്സുകളിലെ തീപിടുത്തം പ്രതിരോധിക്കുന്നതിനായി ഉള്ളഫയർ ഡിറ്റക്ഷൻ ആൻഡ് സപ്രഷൻ സിസ്റ്റം  ( എഫ് ഡി എസ്എസ് )

ന്യൂ ഡൽഹി:  പ്രതിരോധ ഗവേഷണ വികസന സംഘടന, DRDO ഭവനിൽ വിജയകരമായി പ്രദർശിപ്പിച്ചു. പ്രതിരോധമന്ത്രി ശ്രീ,രാജ് നാഥ് സിംഗ്,ഉപരിതല ഗതാഗത ദേശീയപാത മന്ത്രി ശ്രീ നിധിൻ ഗഡ്ഗരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു


 ഡിആർഡിഒ യ്ക്ക്  കീഴിലുള്ള, ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ ഫയർ എക്സ്പ്ലോസീവ് ആൻഡ് എൻവയോൺമെന്റ് സേഫ്റ്റി ആണ് ഈ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്.

 യാത്രാ വാഹനങ്ങളിലെ തീപിടുത്തം 30 സെക്കൻഡിൽ താഴെ സമയം കൊണ്ട് തിരിച്ചറിയാനും 60 സെക്കൻഡിനുള്ളിൽ തീപിടുത്തം അണയ്ക്കാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും.  വാഹനങ്ങളിലെ യാത്രക്കാരുടെ ജീവനും  വാഹനങ്ങൾക്കും ഉള്ള അപകടം ഇതിലൂടെ പരമാവധി ഒഴിവാക്കാനാകും

Share
അഭിപ്രായം എഴുതാം