ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മാസ്-ടെസ്റ്റിംഗ് സ്ട്രാറ്റജി വിജയകരമായില്ലെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ‘ഓപ്പറേഷൻ മൂൺഷോട്ട്’ എന്നു പേരിട്ട ദ്രുത കോവിഡ് ടെസ്റ്റിൽ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ 50% പോസിറ്റീവ് കേസുകൾ നഷ്ടമായെന്ന് റിപ്പോർട് പറയുന്നു.
2020 ഒക്ടോബർ മാസം മാഞ്ചസ്റ്ററിലും സാൽഫോർഡിലുമായാണ് ഓപ്പറേഷൻ മൂൺ ഷോട്ട് നടപ്പിലാക്കിയത്. ആശുപത്രി ജീവനക്കാർ, കെയർ ഹോം സ്റ്റാഫുകൾ എന്നിവർക്കായി 323 മില്യൺ ഡോളർ ചെലവഴിച്ച് നടത്തിയ 20 മിനിറ്റ് പരിശോധനയിൽ 46.7 ശതമാനം അണുബാധകൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.
ഇതിനർത്ഥം കോവിഡ് -19 വഹിക്കുന്ന പകുതി പേരിൽ നിന്നും തെറ്റായ ടെസ്റ്റ് റിസൾടാണ് ലഭ്യമായത് എന്നാണ്.
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മാസ് ടെസ്റ്റിംഗ് വിദഗ്ധ ഗ്രൂപ്പിലെ ശാസ്ത്രജ്ഞർ ഒപ്റ്റിജീൻ ഡയറക്ട് ആർടി-ലാമ്പ് ടെസ്റ്റുകളുടെ കൃത്യതയെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിച്ചിട്ടുമുണ്ട്.