പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ പ്രതി പിടിയില്‍.

കോഴിക്കോട്: പയ്യോളിയില്‍ കോവിഡിന്റെ മറവില്‍ പിപിഇ കിറ്റ ധരിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിപിടിയിലായി. കണ്ണൂര്‍ മുഴുക്കുന്ന് സ്വദേശി കെപി മുബഷീറാണ് പിടിയിലായത്. കണ്ണൂര്‍ ,കോഴിക്കോട്, വയനാട് ജില്ലകളിലായി മുബഷീറിനെതിരെ 12 കേസുകള്‍ നിലവിലുണ്ട്. നിരവധി കടകളില്‍ ഇയാള്‍ ഇത്തരത്തില്‍ മോഷണം നത്തിയിട്ടുളളതായി പോലീസ് പറഞ്ഞു. ,

പയ്യോളിയലെ ഗുഡ്‌ഹോം അപ്ലയന്‍സിസിലെ ക്യാമറയിലാണ് പിപിഇ കിറ്റിട്ട കളളന്‍ ആദ്യമായി പ്ര്യക്ഷപ്പെടുന്നത്.പൂട്ടുപൊളിച്ച് അകത്ത് കടന്ന കളളന്‍ 30,000രൂപയും ഇലക്ട്രോണിക്ക് ഉപകരണങ്ങളും മോഷ്ടിച്ചു. തച്ചന്‍കുന്നിലെ പലകടകളിലും പിപിഇ കിറ്റിട്ട് കയറിയിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് മുബഷീര്‍ കുരുങ്ങിയത്. പുരികത്തിന്റെ പ്രത്യേകതയും ഒരുവശം ചരിഞ്ഞുളള നടപ്പും ആണ് മുബഷീറിനെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്.

പയ്യോളി സിഐ എംപി ആസാദിന്റെ നേതൃത്വത്തിലുളള സംഘമാണ് കൊയിലാണ്ടിയില്‍ നിന്ന് പ്രതിയെ പിടികൂടിയത്. മാനന്തവാടിയിലും, പയ്യന്നൂരിലും കൊയിലാണ്ടിയിലും സമാന രീതിയില്‍ മോഷണം നടത്തിയിട്ടുണ്ട് വിവിധ ഇടങ്ങളില്‍ മാറിമാറി താമസിച്ച് കടകളുടെ സാഹചര്യവും മറ്റും ഏറെനാള്‍ നിരീക്ഷിച്ച ശേഷമാണ് മോഷണത്തിന് തെരഞ്ഞെടുക്കുക . തിരിച്ചറിയാതിരിക്കാനാണ് പിപിഇ കിറ്റ് ധരിച്ചതെന്നാണ് മുബഷീറിന്‍റെ മൊഴി. മോഷണം നടന്ന കടകളില്‍ പ്രതിയെ എത്തിച്ച് തെളിവുകള്‍ ശേഖരിച്ചു.

Share
അഭിപ്രായം എഴുതാം