റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാന ബി ജെ പി യിലെ ആഭ്യന്തര സംഘർഷങ്ങളിൽ ആർ എസ് എസ്സിന് അതൃപ്തി, പ്രശ്നം വഷളായതിൽ നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായെന്നും വിമർശനം

November 7, 2020 - 8:39 am

തിരുവനന്തപുരം : സംസ്ഥാന ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ആര്‍എസ്എസ്സിന് കടുത്ത അതൃപ്തി. പ്രശ്‌നം വഷളാകാതെ ശ്രദ്ധിക്കുന്നതില്‍ ബിജെപി നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായെന്ന് ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. വെളളിയാഴ്ച (06/11/20) നടന്ന ബിജെപി- ആര്‍എസ്എസ് സംയുക്ത യോഗത്തിലാണ് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ചയായത്. സംഘടനാ കാര്യങ്ങളുടെ ചർചയ്ക്കു വേണ്ടി ബിജെപിയും ആര്‍എസ്എസും എല്ലാ മാസവും സംയുക്ത യോഗം ചേരാറുണ്ട്.

മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രസ്താവനയില്‍ കെ സുരേന്ദ്രനും യോഗത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. അസംതൃപ്തരുമായി ബിജെപി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തണമെന്നും യോഗത്തിൽ നിർദേശമുണ്ടായി . ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി എം ഗണേശന്‍, ആര്‍എസ്എസ് നേതാക്കളായ എം രാധാകൃഷ്ണന്‍, ഹരികൃഷ്ണന്‍, സുദര്‍ശന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *