നാലു താലൂക്കുകളിലായി 32 പട്ടയങ്ങള്‍ വിതരണം ചെയ്തു

പത്തനംതിട്ട:  ജില്ലയില്‍ നാലു താലൂക്കുകളിലായി നടന്ന പട്ടയ വിതരണത്തില്‍ 32 പട്ടയങ്ങള്‍ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫന്‍സ് മുഖേന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ  നാലു  താലൂക്കുകളിലായി 32 പട്ടയങ്ങള്‍ അതത് എംഎല്‍എമാരാണ് വിതരണം ചെയ്തത്. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്തത്. 15 എണ്ണം. റാന്നി ഒന്‍പത്, കോഴഞ്ചേരി ആറ്, അടൂര്‍ രണ്ട് എന്നിങ്ങനെയാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. മല്ലപ്പള്ളി താലൂക്കിലെ നാല് പട്ടയങ്ങള്‍ വിതരണത്തിന് തയാറായിരിക്കുകയാണ്. ഇത് ഉടന്‍ നല്‍കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ  നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റ് നാലര വര്‍ഷം പിന്നിടുമ്പോള്‍ പത്തനംതിട്ട ജില്ലയില്‍ 694 പട്ടയങ്ങളും 74 വന അവകാശ രേഖകളും വിതരണം ചെയ്തു. ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം (എല്‍.എ )366 പട്ടയങ്ങളാണ്  ജില്ലയില്‍ ആകെ  വിതരണം നടത്തിയത്. ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം (എല്‍.എ ) അടൂര്‍ താലൂക്കില്‍ 36, തിരുവല്ല താലൂക്കില്‍ 42, മല്ലപ്പള്ളി താലൂക്കില്‍ 20, റാന്നി താലൂക്കില്‍ 219, കോന്നി താലൂക്കില്‍ 44, കോഴഞ്ചേരി താലൂക്കില്‍ 37 ഉം പട്ടയങ്ങളാണ് വിതരണം ചെയ്തത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8987/pattayam-distribution-in-thiruvalla-Taluk-.html

Share
അഭിപ്രായം എഴുതാം