വിജയം അവകാശപ്പെട്ട് ട്രംപും ബൈഡനും , വോട്ടെണ്ണൽ തീരുന്നതിനു മുൻപ് വിജയിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്,

വാഷിങ്ടണ്‍: വോട്ടെണ്ണൽ തീരുന്നതിനു മുൻപ് വിജയം പ്രഖ്യാപിച്ച് ട്രംപ്. ആഘോഷരാവാണിതെന്നും വിജയിച്ചു കഴിഞ്ഞൂവെന്നും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.

വിജയത്തിലേക്കുള്ള പാതയിലാണെന്നും തെരഞ്ഞെടുപ്പിലെ വിജയിയെ തീരുമാനിക്കേണ്ടത് താനോ ട്രംപോ അല്ലെന്നും ജനങ്ങളാണെന്നും ബൈഡന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

നിര്‍ണ്ണായക സംസ്ഥാനമായ ഫ്ലോറിഡയില്‍ ട്രംപ് വിജയിച്ചതായാണ് റിപോര്‍ട്ട്. ഒഹായോ, ടെക്‌സാസ് തുടങ്ങിയ നിര്‍ണ്ണായക സംസ്ഥാനങ്ങളിലും ട്രംപ് വിജയം ഉറപ്പിച്ചു. അതേ സമയം 238 ഇലക്ട്റല്‍ വോട്ടുകളാണ് ജോ ബൈഡന്‍ ഇപ്പോള്‍ നേടിയിരിക്കുന്നത്. 217 ഇലക്ട്റല്‍ വോട്ടുകള്‍ ട്രംപും നേടിയിട്ടുണ്ട്. വിജയത്തിലേക്കുള്ള വഴിയിലാണെന്ന് ബൈഡനും അവകാശപ്പെട്ടു.

എന്നാൽ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിയമയുദ്ധത്തിലേക്ക് സാധ്യതകളും തെളിയുന്നുണ്ട്. ഇരു സ്ഥാനാര്‍ഥികളും വിജയം അവകാശപ്പെട്ടു കൊണ്ട് മുന്നോട്ടു വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വിവാദത്തിന്റെ സാധ്യത ഉണ്ടാകുന്നത്.

19 സംസ്ഥാനങ്ങളില്‍ ബൈഡനും 17 സംസ്ഥാനങ്ങളില്‍ ട്രംപും വിജയിച്ചതായാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇനി ഒന്‍പതു സംസ്ഥാങ്ങളുടെ കൂടി ഫലം പുറത്തു വരാനുണ്ട്. ഈ സംസ്ഥാനങ്ങളുടെ ഫലം പുറത്തു വരുന്നതോടെ 101 ഇലക്ട്റല്‍ വോട്ടുകളുടെ ഫലം വ്യക്തമാകും. ജനകീയ വോട്ടില്‍ 49.8 ശതമാനം ബൈഡനും ട്രംപിന് 48.4 ശതമാനം വോട്ടും നേടിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം