ട്രെ​യി​നി​ല്‍​ ​ത​നി​ച്ച്‌ ​യാ​ത്ര​പോ​കു​ന്ന​ ​വ​നി​താ​ ​യാ​ത്ര​ക്കാർക്ക് കൂട്ടിന് ഇനി മുതൽ “സ്നേഹിത ” യും. മേരി സഹേലി പദ്ധതിയുമായി റെയിൽവേ

ഷൊ​ര്‍​ണൂ​ര്‍​:​ ​ട്രെ​യി​നി​ല്‍​ ​ത​നി​ച്ച്‌ ​യാ​ത്ര​പോ​കു​ന്ന​ ​വ​നി​താ​ ​യാ​ത്ര​ക്കാർക്ക് ​ സഹയാത്രികയുമായി റെ​യി​ല്‍​വേ​യു​ടെ​ ​സു​ര​ക്ഷാ​പ​ദ്ധ​തി എത്തുന്നു. ‘​മേ​രി​ ​സ​ഹേ​ലി​’​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​പ​ദ്ധ​തി​ ​കേ​ര​ള​ത്തി​ല്‍​ ​ഉ​ള്‍​പ്പെ​ടെ​ ​കൂ​ടു​ത​ല്‍​ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ​വ്യാ​പി​പ്പി​ക്കാ​ന്‍​ ​തീ​രു​മാനിച്ചു.

ഈ പദ്ധതി ലോ​ക്ക് ​ഡൗ​ണി​ന് ​ശേ​ഷം​ ​ഉ​ത്ത​രേ​ന്ത്യ​ന്‍​ ​ട്രെ​യി​ന്‍​ ​സ​ര്‍​വീ​സു​ക​ളി​ല്‍​ ​പരീ​ക്ഷി​ച്ച്‌ ​വി​ജ​യി​ച്ചിരുന്നു. ഇതോടെയാണ് കേരളത്തിലടക്കം നടപ്പാക്കാൻ തീരുമാനിച്ചത്. ​

സ്ത്രീ​ക​ള്‍​ക്ക് ​നേ​രെ​യു​ള്ള​ ​അ​തി​ക്ര​മം​ ​വ​ര്‍​ദ്ധി​ച്ച​തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് കൂട്ടിന് ”എ​ന്റെ​ ​സ്‌​നേ​ഹി​ത​ ” ​എ​ന്ന് ​അര്‍ത്ഥം​ വ​രു​ന്ന​ ​’​മേ​രി​ ​സ​ഹേ​ലി​’​ ​ എത്തുന്നത്.

അൺലോക്കിൽ കൂടു​ത​ല്‍​ ​ഇ​ള​വു​ക​ള്‍​ ​പ്രാ​ബ​ല്യ​ത്തി​ല്‍​ ​വ​രു​ന്ന​തോ​ടെ​ ​താ​ത്കാ​ലികമാ​യി​ ​നി​ർത്തി​വ​ച്ചിരുന്ന ​ട്രെ​യി​നു​ക​ള്‍​ ​സ​ര്‍​വീ​സ് ​പു​ന:രാ​രം​ഭി​ക്കും.​ ഘ​ട്ടം​ഘട്ട​മാ​യി​ ​ദീ​ര്‍​ഘ​ദൂ​ര​ ​ട്രെ​യി​നു​ക​ളി​ല്‍​ ​ഉ​ള്‍​പ്പെ​ടെ​ ​ഈ​ ​സു​ര​ക്ഷാ​ ​പ​ദ്ധ​തി​ ​ ​ന​ട​പ്പാക്കും.

കോവിഡ് കാലത്തു തന്നെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍​ ​ ​റെ​യി​ല്‍​വെ​ ​ഈ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കി​യി​രു​ന്നു.​ ​മും​ബൈ​-​ ​ജ​യ്പൂ​ര്‍,​ ​ബാ​ന്ദ്ര​ ​-​അ​മൃ​ത്സ​ര്‍​ ​ട്രെ​യി​നു​ക​ളി​ലാ​ണ് ​പദ്ധതി​ ​പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍​ ​ന​ട​പ്പാ​ക്കി​യ​ത്.​ ​യാ​ത്ര​ക്കാ​രി​ല്‍​ ​നി​ന്ന് ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണ​മാ​ണ് ​ല​ഭി​ച്ച​ത്.​ ​ ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ​ദ്ധ​തി​ ​വ്യാ​പ​ക​മാ​ക്കാ​ന്‍​ ​തീ​രു​മാ​നി​ച്ച​ത്

സുരക്ഷ ഉറപ്പാക്കുന്നത് ഇങ്ങനെ:

റെ​യി​ല്‍​വെ​ ​പ്രൊ​ട്ട​ക്ഷ​ന്‍​ ​ഫോ​ഴ്സി​ലെ​യും​ ​(​ആ​ര്‍.​പി.​എ​ഫ്)​ ​റെ​യി​ല്‍​വെ​യി​ലെ​യും​ ​സ്ത്രീ​ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ ​സം​യു​ക്ത​മാ​യാ​ണ് ​പ​ദ്ധ​തി​ക്ക് ​നേ​തൃ​ത്വം​ ​ന​ല്‍​കു​ന്ന​ത്.​ ​ഒ​റ്റ​യ്ക്ക് ​യാ​ത്ര​ ​ചെ​യ്യു​ന്ന​ ​വ​നി​താ​ ​യാ​ത്ര​ക്കാ​രു​ടെ​ ​വി​വ​ര​ങ്ങ​ള്‍​ ​യാ​ത്ര​ ​തു​ട​ങ്ങു​ന്ന​ ​സ്റ്റേഷ​നി​ല്‍​വ​ച്ചു​ ​ത​ന്നെ​ ​ഈ​ ​സു​ര​ക്ഷാ​ ​ടീം​ ​ശേ​ഖ​രി​ക്കും.​ ​​ഇ​വ​ര്‍​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​ ​റെയി​ല്‍​വെ​ ​സോ​ണു​ക​ളി​ലെ​ ​സു​ര​ക്ഷാ​ ​സെ​ല്ലു​ക​ളി​ലേ​ക്ക് ​വി​വ​ര​ങ്ങ​ള്‍​ ​കൈ​മാറും.​ ​

അ​സ്വാ​ഭാ​വി​ക​മാ​യി​ ​യാ​ത്ര​ക്കി​ട​യി​ല്‍​ ​എ​ന്തെ​ങ്കി​ലും​ ​ ദുരനുഭവം ​നേ​രി​ടേ​ണ്ടി​വ​ന്നാ​ല്‍​ ​ബ​ന്ധ​പ്പെ​ടേ​ണ്ട​ ​ടോ​ള്‍​ ​ഫ്രീ​ ​ന​മ്പറു​ക​ളും​ ​യാ​ത്ര​ക്കാ​ര്‍​ക്ക് ​കൈ​മാ​റും.
ഇ​വ​രു​ടെ​ ​പൂ​ര്‍​ണ​ ​നി​രീ​ക്ഷ​ണം​ ​സു​ര​ക്ഷാ​ ​ടീം​ ​ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​ണ് ​പ​ദ്ധ​തി.

യാ​ത്ര​ക്കാ​ര്‍​ ​ല​ക്ഷ്യ​സ്ഥാ​ന​ത്ത് ​ഇ​റ​ങ്ങു​മ്പോള്‍​ ​പ​ദ്ധ​തി​യു​ടെ​ ​ഫീ​ഡ്ബാ​ക്കും​ ​ഇ​വ​ര്‍​ ​ശേ​ഖ​രി​ക്കും.​ ​

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →