റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആശ്രമത്തില്‍ സേവന പ്രവര്‍ത്തനത്തിനെത്തിയ കൗമാരക്കാരികളെ നാല് വര്‍ഷത്തിലധികം പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍

November 3, 2020 - 11:52 am

വഡോദര: അവധിക്കാലത്ത് ആശ്രമത്തില്‍ സേവന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടനെത്തിയ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാല് വര്‍ഷത്തിലധികം പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍. ബാഗ്ല മുഖി ബ്രഹ്മസ്ത്ര വിദ്യാമന്ദിറിലെ ആത്മീയ ഗുരു പ്രശാന്ത് ഉപാധ്യായെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഉപാധ്യായയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസാണിത്.

2015 ല്‍ പരാതിക്കാരിക്ക് 16 വയസ്സുള്ളപ്പോള്‍, ഉപാധ്യായ പെണ്‍കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി ഒരു ടാബ്ലെറ്റ് നല്‍കി അബോധാവസ്ഥയിലാക്കി ബലാത്സംഗം ചെയ്യുകയും പിന്നീട് നഗ്‌നചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. 2015 നും 2019 നും ഇടയില്‍ 12 തവണ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഗോത്രി പോലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനം നടക്കുമ്പോള്‍ താനിക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. ഉപാധ്യായയുടെ ആത്മീയ പ്രസംഗം കേള്‍ക്കാന്‍ കുടുംബാംഗങ്ങള്‍ പങ്കെടുക്കാറുണ്ടായിരുന്നു. അവധിക്കാലത്ത് ആശ്രമത്തില്‍ സേവന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനും കുടുംബം പറഞ്ഞിരുന്നു.ഗോത്രി പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു ബലാത്സംഗ കേസും ഇയാള്‍ നേരിടുന്നുണ്ട്. കേസില്‍, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ നിയമം എന്നീ കുറ്റങ്ങള്‍ക്ക് ഉപാധ്യായയ്ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *