അടൂര്‍: ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടു യുവാക്കൾ അടൂര്‍ പൊലീസിന്റെ പിടിയിൽ. പറക്കോട് സുബൈര്‍ മന്‍സില്‍ അജ്മല്‍ (24), ഒപ്പം മറ്റൊരു ബൈക്കില്‍ വരികയായിരുന്ന സുഹൃത്ത് പറക്കോട് മറ്റത്തില്‍ കിഴക്കേതില്‍ അക്ബര്‍ അലി (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 1-11-2020 ഞായറാഴ്ച രാവിലെ എട്ടിന് മാരൂരിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. അടൂര്‍ പൊലീസ് എടുത്ത ആംസ് അക്റ്റിലെ പ്രതിയായ അജ്മല്‍ ഒളിവില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് പിടിയിലായത്.
അജ്മലിന്റെ ബൈക്കില്‍ സൂക്ഷിച്ചിരുന്ന 112 ഗ്രാം കഞ്ചാവും അക്ബര്‍ അലിയുടെ ബൈക്കില്‍ സൂക്ഷിച്ച ഡിജിറ്റല്‍ ത്രാസും കഞ്ചാവ് പായ്ക്ക് ചെയ്ത് നല്‍കാനുള്ള പ്ലാസ്റ്റിക് കവറുകളും കണ്ടെടുത്തു.
സി.ഐ യു. ബിജു, എസ്.ഐ ശ്രീജിത്, പ്രൊബേഷന്‍ എസ്.ഐ സജിത്, സി.പി.ഒ മാരായ അല്‍സാജ്, ശരത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.