ബിഗ് ബോസ് താരം ഷിയാസിന് വിവാഹം

കൊച്ചി: മോഡലിങ്ങിലും പരസ്യത്തിലും ഒക്കെയായി സജീവമായിരുന്ന ഷിയാസ് ബിഗ് ബോസിൽ എത്തിയതോടെ പ്രേക്ഷക മനസുകളിൽ കൂടുതൽ ഇടം നേടി. ഫിറ്റ്നസിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആണ് താരം നൽകുന്നത്. ബിഗ് ബോസിന് മുൻപ് ഇങ്ങനെ ഒരാളെ കണ്ടിട്ടില്ല എന്ന് തരത്തിലുള്ള വിമർശനങ്ങൾ സഹമത്സരാർത്ഥികൾ വരെ ഉന്നയിച്ചിരുന്നു. ഈ സംഭവത്തിനുശേഷമാണ് ഷിയാസ് തന്റെ കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.

പേർളിയും ശ്രീനിയുമായി അടുത്ത സൗഹൃദത്തിലായി മാറിയതോടെ ആരാധകർ ഇവരെ എസ് പി എസ് ആയി വിശേഷിപ്പിച്ചത്. പേർളി-ശ്രീനീഷിനൊപ്പമായി, ശക്തമായ പിന്തുണയായിരുന്നു ഷിയാസിനും ലഭിച്ചത്. പേർളി തന്റെ സഹോദരി ആണെന്നും ശ്രീനി കുഞ്ഞളിയൻ ആണെന്നുമായിരുന്നു ഷിയാസ് പറഞ്ഞത്. ഇവർ പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ മികച്ച പിന്തുണയാണ് ഷിയാസ് നൽകിയത്.

താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഷിയാസിനോട് ആരാധികമാരുടെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചത്. സോഷ്യൽ മീഡിയയിലൂടെ മികച്ച പിന്തുണയാണ് അദ്ദേഹത്തിന് ലഭിക്കുന്നത് എന്നായിരുന്നു എല്ലാവരും പറഞ്ഞത്. അഭിനയവും പാട്ടും ഡാൻസും എല്ലാം വഴങ്ങുമെന്ന് തെളിയിച്ചാണ് പല താരങ്ങളും സ്റ്റാർ മാജിക്കിൽ എത്തിയത്. അതിനിടയിലാണ് ഷിയാസിനോട്‌ വിവാഹത്തെക്കുറിച്ച് ചോദിച്ചത്. വിവാഹം ഏകദേശം സെറ്റായി എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

വിവാഹവുമായി ബന്ധപ്പെട്ട് കൂടുതൽ ഒന്നും താരം വിശദീകരിച്ചില്ലെങ്കിലും ഉടൻ വിവാഹം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫ്ലവേഴ്സ് ചാനലിൽ ലക്ഷ്മി നക്ഷത്ര അവതരിപ്പിക്കുന്ന വ്യത്യസ്തമായ പരിപാടികളിൽ ഒന്നാണ് സ്റ്റാർ മാജിക്. ഈ പരിപാടിയിലേക്ക് എത്താറുള്ള താരങ്ങൾക്കെല്ലാം രസകരമായ ഗെയിമുകളാണ് അവതാരിക നൽകാറുള്ളത്. രണ്ടു ടീമുകൾ ആയാണ് താരങ്ങൾ മത്സരിക്കാറുള്ളത് ജയിച്ച ടീമിന് തോറ്റ ടീമിനെ രസകരമായി ശിക്ഷിക്കാനുള്ള അവസരവുമുണ്ട്.

അടുത്തിടെ ആയിരുന്നു ഷിയാസ് ഈ പരിപാടിയിലേക്ക് അതിഥിയായി എത്തിയത്. അതിനിടയിലായിരുന്നു വിവാഹത്തെപ്പറ്റി തുറന്ന് സംസാരിച്ചത്. ഫിറ്റ്നസിന്റെ കാര്യത്തിൽ അങ്ങേയറ്റത്തെ ശ്രദ്ധയാണ് ഷിയാസിനുള്ളത്. വർക്കൗട്ടുകൾ കൃത്യമായി ചെയ്യാറുള്ള ഷിയാസ് അടുത്തയിടെയായി പുതിയ ജിമ്മ് തുടങ്ങിയിരുന്നു. സ്വന്തമായി ഒരു ജിമ്മ് എന്നുള്ള ഷിയാസിന്റെ സ്വപ്നം അതിലൂടെ പൂവണിഞ്ഞു.

ഷിയാസിന്റെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ചായിരുന്നു പേർളിയും ശ്രീനിഷും കഴിഞ്ഞദിവസം ലൈവിൽ എത്തിയത്. എസ് കെ ഫിറ്റ്നസിന് എല്ലാവിധ ആശംസകളും എന്ന് പേർളി സംസാരിച്ചു പറഞ്ഞു. ഒരു സൂപ്പർ മോഡൽ തുടങ്ങിയ ജിമ്മ് എന്ന നിലയിൽ നിങ്ങൾക്ക് ഒരുപാട് ടിപ്സ് കിട്ടും. ഞങ്ങൾക്ക് രണ്ട് പേർക്കും ലൈഫ് ലോങ്ങ് മെമ്പർഷിപ്പ് വേണമെന്നായിരുന്നു പേർളി ആവശ്യപ്പെട്ടത്. ഞങ്ങൾ രണ്ടുപേരും അവിടേക്ക് വരുന്നുണ്ട് നമ്മൾക്ക് അവിടെ വച്ച് കാണാം എന്നായിരുന്നു ശ്രീനീഷ് പറഞ്ഞത്. ഇവരുടെ ആശംസ വീഡിയോ അറിഞ്ഞു നന്ദി അറിയിക്കുകയും ചെയ്തിരുന്നു ഷിയാസ്.

ഷിയാസിന്റെ ഈ ഏറ്റവും വലിയ സ്വപ്നം ഷിയാസിൽ നിന്ന് നമ്മൾ പ്രതീക്ഷിച്ച കാര്യമാണ്. അതാണ് ഇവിടെ സംഭവിക്കാൻ പോകുന്നത് എന്നായിരുന്നു സ്വാസിക പറഞ്ഞത്. പുതിയ തുടക്കത്തിന് എല്ലാവിധ ആശംസകളും സ്വാസിക നേർന്നു. ഇത് ഷിയാസിന് ഗംഭീരമാക്കാൻ പറ്റും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് എന്നും സ്വാസിക പറഞ്ഞു. സ്വാസികയ്ക്ക് നന്ദി പറഞ്ഞും ഷിയാസ് എത്തിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം