ബിനീഷിനെ കാണാന്‍ അനുമതി തേടി കുടുംബം ഹൈക്കോടതിയിലേക്ക്

ബെംഗളൂരു: ബിനീഷിനെ കാണാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബം. വക്കാലത്ത് ഒപ്പിടാന്‍ പോലും ബിനീഷിനെ കാണാന്‍ അനുവദിച്ചില്ലെന്ന് ബിനീഷിന്‍റെ കുടുംബം ആരോപിക്കുന്നു. ഇക്കാര്യം ചീഫ് ജസ്റ്റീസിനെ ധരിപ്പിക്കാനാണ് നീക്കം. ഹര്‍ജിയായി നല്‍കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും ഫയല്‍ ചെയ്തിട്ടില്ല.

ഇതിനിടെ ലഹരി ഇടപാട് കേസില്‍ ബിനീഷ് കോടിയേരിയെ പ്രതിചേര്‍ക്കാന്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) നീക്കമാരംഭിച്ചു. എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ഇഡി ഓഫീസിലെത്തി ബിനീഷിന്റെ മൊഴികള്‍ പരിശോധിച്ചു. വൈകിട്ട അഞ്ചരയോെയാണ് എന്‍സിബിയിലെ മൂന്ന് ഉദ്യോഗസസ്ഥര്‍ ശാന്തിനഗറിലെ ഇഡി ഓഫീസിലെത്തിയത്. ബിനീഷില്‍ നിന്ന് അവര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് അവര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തു.

ലഹരിമരുന്ന് ഇടപാടിനായി 50 ലക്ഷം രൂപ 20 അക്കൗണ്ടുകള്‍ വഴി എത്തിയെന്നാണ് അനൂപ് മുഹമ്മദ് ഇഡിക്ക് നല്‍കിയ മൊഴി. ബിനീഷിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പലരും പണം നല്‍കിയതെന്നും മൊഴിയിലുണ്ട്. നേരത്തെ എന്‍സിബിക്ക് നല്‍കിയ മൊഴിയില്‍ അനൂപ് ഇക്കാര്യം പറഞ്ഞിരുന്നില്ല. ഈ മൊഴിയെക്കുറിച്ചാണ് എന്‍സിബി പ്രധാനമായും അന്വേഷിക്കുന്നത്.

ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത്. അനൂപുമായി നടത്തിയ പണമിടപാടിന്‍റെ ഉറവിടത്തെക്കുറിച്ചുളള ചോദ്യങ്ങളില്‍ നിന്ന് ബിനീഷ് ഒഴിഞ്ഞ് മാറുന്നത് തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →