സി.പി.എം നടത്തുന്ന നുണപ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും -ഉമ്മൻചാണ്ടി

കോട്ടയം: സി.പി.എം നടത്തുന്ന നുണപ്രചരണങ്ങള്‍ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

തിരുവഞ്ചൂർ മണ്ഡലത്തില്‍ ഇതുവരെ കൊണ്ടുവന്നപദ്ധതികൾ നടത്താന്‍ അനുവദിക്കില്ലന്ന് ചിലരൊക്കെ പ്രതിജ്ഞ എടുത്തിട്ടുണ്ട്. ഇക്കാര്യം കോട്ടയത്തെ ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. നാടിന്‍റെ വികസനത്തില്‍ രാഷ്ടീയം മാത്രം കണ്ട് വിലങ്ങുതടിയാവരുത് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കോട്ടയം മണ്ഡലത്തില്‍ തുടങ്ങിവെച്ച 17 വന്‍കിട പദ്ധതികളടക്കം തള്ളിക്കളഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത് കോട്ടയത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്‍റെ വികസന വിരുദ്ധ നിലപാടിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ കോട്ടയത്ത് നടത്തിയിരുന്ന ഉപവാസ സമരത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share
അഭിപ്രായം എഴുതാം