എം. എം.ലോറന്‍സിന്‍റെ മകന്‍ ബിജെപിയില്‍. ദേശിയതയില്‍ ആകൃഷ്ടനായെന്ന് അഡ്വ.എബ്രാഹം

കൊച്ചി: സിപിഎം നേതാവ് എം എം ലോറന്‍സിന്‍റെ മകന്‍ അഡ്വ.എബ്രാഹം ബിജെപിയില്‍ ചേര്‍ന്നു. ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം വിടുന്നതെന്ന് എബ്രാഹം പറഞ്ഞു. അതേസമയം മകന്‍ സിപിഎം ആയിരുന്നില്ലെന്ന് ലോറന്‍സ് പ്രതികരിച്ചു.

ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് താന്‍ പാര്‍ട്ടിയില്‍ ചേരുന്നതെന്ന് ലോറന്‍സിന്‍റെ മൂന്നാമത്തെ മകനായ എബ്രാഹം പറഞ്ഞു. അടുത്ത ദിവസം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നഡ്ഡ എബ്രാഹമിന് ഓണ്‍ലൈന്‍വഴി പാര്‍ട്ടിയംഗത്വം നല്‍കും.

സിപിഎം അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന വ്യതിചലിച്ചതായി എബ്രാഹം പറഞ്ഞു.എന്നാല്‍ സിപിഎംന് അപചയം സംഭവിച്ചുവെന്ന മകന്‍റെ പ്രസ്താവന ലോറന്‍സ് തളളിക്കളഞ്ഞു. നേരത്തെ ലോറന്‍സിന്റെ മകള്‍ ആശയുടെ മകന്‍ മിലന്‍ ബിജെപിയെ തുണച്ചത് വിവാദമായിരുന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ സമരവേദിയിലും മിലന്‍ പ്രത്യക്ഷപ്പെട്ടത് വാര്‍ത്തയായിരുന്നു.

Share
അഭിപ്രായം എഴുതാം