കുപ്പിവെളള വിപണി അടക്കി വാഴുന്ന വ്യാജന്മാര്‍

ഇടുക്കി: കേരളത്തിലെ കുപ്പി വെളള വിപണിയില്‍ വ്യജന്മാര്‍ പിടിമുറുക്കുന്നു. ദിവസേന കേരളത്തില്‍ കുപ്പിവെളളത്തിനായി 7 കോടിയോളം രൂപ മുടക്കുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വിപണി സാദ്ധ്യത മുതലെടുത്താണ് വ്യാജന്മാരുടെ കടന്നുകയറ്റം.

സംസ്ഥാനത്ത് 2 ബഹുരാഷ്ട്ര കമ്പനികളടക്കം 142 വെളളക്കമ്പനികളാമണ് അംഗീകൃത ഉദ്പാദകര്‍. ഇതിനുപുറമേ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളും. പ്രധാന കമ്പനികളുടേതുമായി സാമ്യമുളള ലേബല്‍ ഉപയോഗിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

നദികള്‍ പാറമടകള്‍ കുഴല്‍കിണറുകള്‍ എന്നിവിടങ്ങളില്‍ നിന്നുളള ശുദ്ധീകരിക്കാത്ത ജലം പോലും വിതരണം ചെയ്യുന്നതായി സൂചനയുണ്ട്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും ഇ ത് ശരിവയ്ക്കുന്നുണ്ട്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താതെയാണ് ഇവര്‍ വെളളം കുപ്പിയില്‍ നിറയ്ക്കുക. വെളളത്തിന്റെ നിറം സ്പടികതുല്ല്യമാക്കാനുളള പ്രവര്‍ത്തികള്‍ മാത്രമാണ് ഇവര്‍ ചെയ്യുക.

സംസ്ഥാനത്ത് ഏറ്റവും അധികം കുപ്പിവെളള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് എറണാകുളം ജില്ലയിലാണ്. ഇവിടെ തന്നെയാണ് വ്യജ ഉല്‍പ്പാദകരും ഏറ്റവും കൂടുതലുളളത്. അംഗീകാരമുളള 48 കമ്പനികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അംഗീകാരമില്ലാത്ത അമ്പതിലധികം സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. മറ്റുജില്ലകളിലെ സ്ഥിതിയും ഇതുതന്നെയാണ്. തൃശൂരിലും പത്തനംതിട്ടയിലും പാലക്കാടും ഇടുക്കിയിലും തിരുവനന്തപുരത്തുമായി നൂറിലധികം അനധികൃത കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

റെയില്‍വേ സ്റ്റേഷനുകളും ബസ്റ്റാന്‍റുകളും കേന്ദീകരിച്ചാണ് വ്യാജന്മാര്‍ അധികവും വിലസുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിനാണ് കുടിവെളളത്തിന്റെ പരിശോധനാ ചുമതലയുളളത്. എന്നാല്‍ വകുപ്പിന്റെ കാര്യക്ഷമതയില്ലായ്മ മൂലം പരിശോധനകള്‍ ഒന്നും നടക്കുന്നില്ലെന്നാതാണ് വാസതവം.

Share
അഭിപ്രായം എഴുതാം