വിവരാവകാശ രേഖകൾ നൽകിയതിൽ അപാകത. കേരള സര്‍വ്വകലാശാലയ്ക്കെതിരേ വിമർശനം. മുഖ്യ വിവരാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല വിവരാവകാശ അപേക്ഷ ലാഘവത്തോടെ കൈകാര്യം ചെയ്തു എന്ന് വിമർശനം. മുഖ്യ വിവരാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വില്‍സണ്‍ എം പോള്‍ ആണ് വിമർശനമുന്നയിച്ചത്.

വിവരാവകാശ അപേക്ഷ ലാഘവത്തോടെ കൈകാര്യം ചെയ്തു എന്നാണ് പരാതി. ചോദ്യങ്ങളുമായി ബന്ധമില്ലാത്ത മറുപടികള്‍ നല്‍കിയതിന് സര്‍വ്വകലാശാലക്കെതിരെ നടപടി എടുത്തു.

ജോയിന്റ് രജിസ്ട്രാര്‍ ഗുരുതര ചട്ട ലംഘനം നടത്തിയെന്ന് വിവരാവകാശ കമ്മീഷണർ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ 15 ദിവസത്തിനകം വിശദീകരണം നല്‍കാൻ സര്‍വ്വകലാശാലയോട് നിര്‍ദ്ദേശിച്ചു.

രജിസ്ട്രാര്‍ക്കും ജോയിന്റ് രജിസ്ട്രാര്‍ക്കും ബോധവത്ക്കരണ ക്ലാസ് നൽകാനും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

Share
അഭിപ്രായം എഴുതാം